തെ​ക്കേ​ക്ക​ര​യി​ലും ഭ​ര​ണി​ക്കാ​വി​ലും ക​ന​ത്ത ജാ​ഗ്ര​ത
Friday, July 3, 2020 10:40 PM IST
മാ​വേ​ലി​ക്ക​ര: മ​ത്സ്യ​വ്യാ​പാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീക​രി​ച്ച​തി​നെ തു​ട​ർ​ന്ന് തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ഭ​ര​ണി​ക്കാ​വ് 5,13 വാ​ർ​ഡു​ക​ളും ക​‍​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചതോടെ ഇ​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത ജാ​ഗ്ര​ത​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തിയി​ലും വ്യാ​പാ​രി മ​ത്സ്യ​ക്ക​ച്ച​വ​ട​വു​മാ​യി എ​ത്താ​റു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്. 21 നു ​മു​ൻ​പ് മ​ത്സ്യ​വ്യാ​പാ​രി​യു​ടെ സ​ന്പ​ർ​ക്ക ലി​സ്റ്റ് സ​ങ്കീ​ർ​ണ​മാ​ണ്.

എ​ന്നാ​ൽ 21 നു ​ശേ​ഷം സ​ന്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട ആ​ളു​ക​ൾ കു​റ​വാ​ണെ​ന്നു​മാ​ണ് നി​ഗ​മ​നം. പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​രി​ക്കേ​ടു​ക​ൾ സ്ഥാ​പി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് വ​ന്ന​തി​നു പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ച്ചും ജാ​ഗ്ര​തനി​ർ​ദേ​ശം ന​ൽ​കിവ​രു​ന്നു​ണ്ട്.