ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ 15.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Thursday, August 13, 2020 10:13 PM IST
ചെ​ങ്ങ​ന്നൂ​ര്‍: ന​ഗ​ര​സ​ഭ​യു​ടെ 2020-21 വ​ര്‍​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 15.5 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​ഷി​ബു​രാ​ജ​ന്‍ അ​റി​യി​ച്ചു.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യാ​ണ് പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് 80 ല​ക്ഷം രൂ​പ​യു​ടെ​യും മാ​ലി​ന്യസം​സ്ക​ര​ണം, ജ​ല​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി 1.68 കോ​ടി രൂ​പ​യു​ടെ​യും പാ​ര്‍​പ്പി​ട പ​ദ്ധ​തി​ക്കാ​യി 1.25 കോ​ടി രൂ​പ​യു​ടെ​യും മ​രാ​മ​ത്ത് പ​ണി​ക​ള്‍​ക്കാ​യി 3.25 കോ​ടി രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​സ്റ്റ്‌ലൈന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 92.5 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്കും പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 79.14 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചു. വി​വി​ധ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​മാ​യി അം​ഗീ​കാ​രം ല​ഭി​ച്ച 2.77 കോ​ടി രൂ​പ​യു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ 90 വാ​ട്സി​ന്‍റെ എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, സ​മ്പൂ​ര്‍​ണ ബ​യോ​ബി​ന്‍ വി​ത​ര​ണം, പ്ലാ​സ്റ്റി​ക്ക് ഷ​ണ്ടിം​ഗ് യൂ​ണി​റ്റ് നി​ര്‍​മാ​ണം, എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റു​ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി 237 പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ​പ​റ​ഞ്ഞു.