ഹ​രി​പ്പാ​ട് ന​ഗ​ര​ത്തി​ൽ സ്ത്രീസൗ​ഹൃ​ദ സു​ര​ക്ഷി​ത വി​ശ്ര​മ കേ​ന്ദ്രം സ്ഥാ​പി​ക്കും
Saturday, September 19, 2020 10:19 PM IST
ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാല നാ​ഗ​രാ​ജ ക്ഷേ​ത്രം, ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി​ക്ഷേ​ത്രം, റ​വ​ന്യു ട​വ​ർ, വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് വി​ശ്ര​മം ഒ​രു​ക്കു​ന്ന​തി​നു പ്ര​ത്യേ​ക സു​ര​ക്ഷി​ത സ്ത്രീ ​സൗ​ഹൃ​ദ വി​ശ്ര​മകേ​ന്ദ്ര​വും ശു​ചി​മു​റി​യും നി​ർ​മിക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ഇ​തി​നാ​യി ഈ ​മാ​സം 22ന് ​പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഓ​ണ്‍​ലൈ​ൻ ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.