ബസുകളുടെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയിൽ
1279140
Sunday, March 19, 2023 10:40 PM IST
വൈക്കം: പ്രൈവറ്റ് ബസുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ആമ്പല്ലൂർ കുലയിറ്റിക്കര പൊങ്ങനാത്തുപറമ്പ് പി.ആർ. അഖിൽലാലിനെയാ (28)ണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പ്രൈവറ്റ് ബസുകളിൽനിന്നായി ആറ് ബാറ്ററികളാണു മോഷ്ടിച്ചു കടന്നുകളഞ്ഞത്. പരാതിയെ തുടർന്നു വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ
ഹാജരാക്കി.