മെ​ഷീ​ൻ​വാ​ളു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, March 20, 2023 10:48 PM IST
മു​ണ്ട​ക്ക​യം: ത​ടി മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്ന് മെ​ഷീ​ൻ വാ​ളു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ണ്ട​ക്ക​യം മു​പ്പ​ത്തൊ​ന്നാം​മൈ​ൽ വേ​മ്പ​നാ​ട്ട് രാ​ജീ​വി (40)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.
ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം മാ​ട​പ്പാ​ട് ഭാ​ഗ​ത്തു​ള്ള ത​ടി മു​റി​ച്ചു കൊ​ടു​ക്കു​ന്ന കോ​ൺ​ട്രാ​ക്ട് ജോ​ലി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യി​രു​ന്ന ആ​ളു​ടെ വാ​ട​ക വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മൂ​ന്ന് മെ​ഷീ​ൻ വാ​ളു​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ട്രാ​ക്ട​ർ മ​രം മു​റി​ക്കാ​ൻ ആ​ളെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന് പ​ര​സ്യം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വ് കോ​ൺ​ട്രാ​ക്ട​റു​ടെ വാ​ട​ക​വീ​ട്ടി​ൽ വ​ന്നു താ​മ​സി​ക്കു​ക​യും അ​ടു​ത്ത​ദി​വ​സം വാ​ളു​ക​ളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ മു​ണ്ട​ക്ക​യ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, എസ്ഐ കെ.​കെ. പ്ര​ശോ​ഭ്, സി​പി​ഒ​മാ​രാ​യ സെ​യ്‌​ഫു​ദീ​ൻ, ഡെ​ന്നി പി. ​ജോ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.