വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
1281928
Tuesday, March 28, 2023 11:44 PM IST
കടുത്തുരുത്തി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ എഴുമാന്തുരുത്ത് നികർത്തിൽ എൻ.ജി. ബിജു (47) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാവിലെ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൈയിൽക്കയറി പിടിക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെത്തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐ ജയകുമാർ, അരുൺ കുമാർ, എഎസ്ഐ ശ്രീലത അമ്മാൾ, സിപിഒ പ്രവീൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.