ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ മാ​​​ത്യു പി. ​​​പോ​​​ള്‍ പ​​​ടി​​​യി​​​റ​​​ങ്ങു​​​ന്നു
Thursday, March 30, 2023 11:06 PM IST
ഏ​​​റ്റു​​​മാ​​​നൂ​​​ര്‍: ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ മാ​​​ത്യു പി. ​​​പോ​​​ള്‍ 33 വ​​​ര്‍ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്നു സ​​​ര്‍വീ​​​സി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ക്കും. 1990ല്‍ ​​​പോ​​​ലീ​​​സ് കോ​​​ണ്‍സ്റ്റ​​​ബി​​​ളാ​​​യി സ​​​ര്‍വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച് കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്, ഏ​​​റ്റു​​​മാ​​​നൂ​​​ര്‍, കി​​​ട​​​ങ്ങൂ​​​ര്‍, എ​​​രു​​​മേ​​​ലി, കോ​​​ട്ട​​​യം, മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍, ഉ​​​ടു​​​മ്പ​​​ന്‍ചോ​​​ല തു​​​ട​​​ങ്ങി കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ചു.
1996 മു​​​ത​​​ല്‍ കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​മാ​​​യും 2001 മു​​​ത​​​ല്‍ നാ​​​ലു വ​​​ര്‍ഷം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും 2011 മു​​​ത​​​ല്‍ നാ​​​ലു വ​​​ര്‍ഷം കോ​​​ട്ട​​​യം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും പ്ര​​​വ​​​ര്‍ത്തി​​​ച്ചു. കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ഖ​​​പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യ കാ​​​വ​​​ല്‍ കൈ​​​ര​​​ളി​​​യു​​​ടെ എ​​​ഡി​​​റ്റ​​​ർ, സ​​​ര്‍ക്കു​​​ലേ​​​ഷ​​​ന്‍ മാ​​​നേ​​​ജ​​​ർ, കോ​​​ട്ട​​​യം ജി​​​ല്ലാ പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍ഡ് മെം​​​ബ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.