സെമിനാര്‍ സംഘടിപ്പിച്ചു
1282691
Thursday, March 30, 2023 11:50 PM IST
കടുത്തുരുത്തി: വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നവോത്ഥാന കേരളത്തിന്റെ സമകാലീന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന ലൈബറി കൗണ്‍സില്‍ എക്സിക്യൂട്ടീവംഗം പി.കെ. ഹരികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ. ഗോപി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന് എം.ജെ. ശ്രീചിത്രന് വിഷയാവതരണം നടത്തി.
ലൈബ്രറി കൗണ്‍സില്‍ നടത്തിയ സംസ്ഥാന നാടകമത്സരത്തില്‍ വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സിലിനു വേണ്ടി നാടകം അവതരിപ്പിച്ച സമ്മാനര്‍ഹരായ മികച്ച നടി, നടന്, മികച്ച ബാലതാരം എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡും മെമന്റോയും ജില്ലാ ലൈബ്രറി സെക്രട്ടറി എന്‍. ചന്ദ്രബാബു സമ്മാനിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി.യു. വാവ, വൈസ് പ്രസിഡന്റ് സാബു പി. മണലോടി, കെ.സി. കുമാരന്, ടി.എ. ജയകുമാര്‍, കെ.ആര്. ബീനാ, കെ.എസ്. രാജന് എന്നിവര്‍ പ്രസംഗിച്ചു