പന്തക്കുസ്താ തിരുനാൾ: ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
1298102
Sunday, May 28, 2023 11:08 PM IST
മുട്ടുചിറ: മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയില്‍ പന്തക്കുസ്താ തിരുനാളിനോടുനുബന്ധിച്ചു കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കല്‍ നടത്തി. സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍. സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, പാലാ രൂപത വികാരി ജനറാള്‍ മോൺ. ജോസഫ് തടത്തില്‍, മുട്ടുചിറ ഫൊറോന പള്ളി വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, സഹവികാരിമാരായ ഫാ. ജോര്‍ജ് ഈറ്റയ്ക്കക്കുന്നേല്‍, ഫാ. ജോസഫ് ചെങ്ങഴശേരില്‍, ഫാ. ജോളിച്ചന്‍ കിഴക്കേപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. നിരവധി കുഞ്ഞുങ്ങള്‍ മുട്ടുചിറ പള്ളിയില്‍ നടന്ന ആദ്യാക്ഷരം കുറിക്കലില്‍ പങ്കെടുത്തു.