പരിശുദ്ധ ത്രിത്വത്തിന്റെ ദിനാഘോഷം
1299738
Sunday, June 4, 2023 12:18 AM IST
മുണ്ടക്കയം: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ത്രിത്വത്തിന്റെ ദിനാഘോഷം ഇന്നു നടക്കും. രാവിലെ 5.30നും 6.30നും 8.30നും 10.30നും വൈകുന്നേരം 5.30നും രാത്രി 7.30നും വിശുദ്ധ കുർബാന, രാവിലെ 9.30ന് കൂടുന്ന മതബോധന ദിനാരംഭ സമ്മേളനത്തിൽ സെമിനാറും ദിനാചരണവും നടക്കും. അസിസ്റ്റന്റ് വികാരി ഫാ. മാത്യു പള്ളിക്കൽ, സിസ്റ്റർ സഫിയാ സിഎസ്എസ്ടി, സിസ്റ്റർ യിവറ്റ് സിഎസ്എസ്ടി, ചാക്കോ ജോസഫ് തേവരുപറമ്പിൽ, ലിജിനാ ഷിജു തുടങ്ങിയവർ നേതൃത്വം നൽകും .