അ​തി​ര​മ്പു​ഴ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: മു​ഴു​വ​ൻ സീ​റ്റി​ലും മ​ത്സ​രി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി
Friday, June 9, 2023 11:18 PM IST
ഏ​റ്റു​മാ​നൂ​ർ: നാ​ളെ ന​ട​ക്കു​ന്ന അ​തി​ര​മ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി പൂ​ർ​ണ പാ​ന​ലു​മാ​യി മ​ത്സ​ര​രം​ഗ​ത്ത്. ബാ​ങ്കി​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സു​വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് ത​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ബാ​ങ്കി​ൽ കി​ട്ടാ​ക്ക​ടം കു​മി​ഞ്ഞു കൂ​ടു​ക​യാ​ണ്. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ കൊ​ടു​ത്തു​കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ലു​ള്ള പ​ത്തി​ന ക​ർ​മ പ​രി​പാ​ടി​യാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി സ​ഹ​കാ​രി​ക​ൾ​ക്കു മു​മ്പി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഇ​ത് പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് കു​ര്യ​ൻ പ്ലാം​പ​റ​മ്പി​ൽ, പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ് തോ​ട്ട​ത്തി​ൽ, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ ജോ​യി ചാ​ക്കോ മു​ട്ട​ത്തു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.