കുഞ്ഞുമിഷനറിമാര്‍ സഭയിലും കുടുംബത്തിലും സാക്ഷികളാകണം: മാര്‍ തോമസ് തറയില്‍
1301659
Sunday, June 11, 2023 1:59 AM IST
ചങ്ങനാശേരി: കുഞ്ഞുമിഷനറിമാര്‍ സഭയിലും കുടുംബത്തിലും സാക്ഷികളാകണമെന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് 2023-2024 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗരേഖ, പഠനഗ്രന്ഥ പ്രകാശനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിത ചൈതന്യവും മൂല്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാണു മിഷന്‍ലീഗ് ശ്രമിക്കുന്നതെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
സെന്റ് ബെര്‍ക്ക്മാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപതയിലെ 18 മേഖലകളില്‍നിന്നുമായി എഴുന്നൂറിലധികം കുഞ്ഞു മിഷനറിമാരും അധ്യാപകരും പങ്കെടുത്തു.
അതിരൂപത പ്രസിഡന്റ് ഡിജോ സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസ് ഈറ്റോലില്‍, ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റോജി ജോസഫ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന്, അമല്‍ വര്‍ഗീസ്, സിസ്റ്റര്‍ മേരി റോസ്, ജോണ്സണ് കാഞ്ഞിരക്കാട്, ജോസുകുട്ടി കുട്ടംപേരൂര്‍, അഹറോന് ജോസഫ് അനില്‍, ട്രീസാ ജോസഫ്, നവോമി ഗ്രിഗോറിയോസ്, റെനി ബെന്നിച്ചന്, ക്രിസ്റ്റി തോമസ്, റോസ്മിന്‍ റോസ്, ഷേര്‍ളി ജയിംസ്, സാലിച്ചന് തുമ്പേക്കളം, സിജോ ആന്റണി, അക്സാ റോയി എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷ കാലയളവില്‍ നടത്തപ്പെട്ട വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുഞ്ഞുമിഷനറിമാരെ സമ്മാനങ്ങള്‍ നല്കി ആദരിച്ചു. ജോസ്ജി പാലത്തിങ്കല്‍ ക്ലാസ് നയിച്ചു.