ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​ത്തി​ന്‍റെ വൃ​ത്തി​ക്ക് റാ​ലി​യാ​യി എ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. ഫ്ലാ​ഷ് മോ​ബും നൃ​ത്ത​വും ബാ​ന്‍റു​മേ​ള​വും ശു​ചി​ത്വ സ​ന്ദേ​ശ മു​ദ്രാ​വാ​ക്യ​ങ്ങ​ളും നി​റ​ഞ്ഞ റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​തേ​റെ​യും യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും. വൃ​ത്തി​യു​ടെ സ​ന്ദേ​ശം പ​ക​ർ​ന്ന് ഒ​രു​മി​ച്ച് പാ​ടി​യ​ത് 111 പെ​ൺ​കു​ട്ടി​ക​ൾ. ന​ഗ​ര​ത്തി​ലെ കോ​ള​ജു​ക​ളി​ലെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ​യും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ടീം ​ന​ന്മ​ക്കൂ​ട്ടം, ടീം ​എ​മ​ർ​ജ​ൻ​സി, വൈ​റ്റ് ഗാ​ർ​ഡ്, വാ​ക്കേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ​സേ​ന, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ഗ​താ​ഗ​ത ത​ട​സ​മി​ല്ലാ​ത്ത​വി​ധം ചി​ട്ട​യോ​ടെ ന​ട​ന്ന റാലി മാ​തൃ​ക​യാ​യി.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ശു​ചി​ത്വ സ​ന്ദേ​ശ കാ​മ്പ​യി​നാ​യ ഇ​ന്ത്യ​ൻ സ്വ​ച്ഛ​താ ലീ​ഗ് 2.0 ഭാ​ഗ​മാ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. പി​എം​സി ജ​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് തെ​ക്കേ​ക്ക​ര ചു​റ്റി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ റാ​ലി സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്‌​റ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ സ​മ്മേ​ള​നം അ​ങ്കാ​ള​മ്മ​ൻ കോ​വി​ൽ ദേ​വ​സ്വം ട്ര​ഷ​റ​ർ ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റാ​ലി​യി​ൽ പു​ത്ത​ൻ​പ​ള്ളി ഇ​മാം മു​ഹ​മ്മ​ദ്‌ നദീ​ർ മൗ​ല​വി ശു​ചി​ത്വ​പാ​ല​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യു​ണി​റ്റ് സെ​ക്ര​ട്ട​റി ടി.​ഡി. മാ​ത്യു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭ നി​ർ​മി​ച്ച മാ​തൃ​കാ ഹ​രി​ത​ഭ​വ​ന​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബ്, ന​ഗ​ര​സ​ഭാ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ അ​സ്ന ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 111 കു​ട്ടി​ക​ൾ ന​ട​ത്തി​യ ശു​ചി​ത്വ സ​ന്ദേ​ശ സ​മൂ​ഹ​ഗാ​നം ഉ​ൾ​പ്പ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും ശു​ചീ​ക​ര​ണ​വും നടന്നു.