ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
1340117
Wednesday, October 4, 2023 6:29 AM IST
കോട്ടയം: കേരളാസ്റ്റേറ്റ് എക്സസർവീസസ് ലീഗ് കടുത്തുരുത്തി യൂണിറ്റിന്റെ 11-മത് വാർഷികവും കുടുംബസംഗമവും ഗാന്ധിജയന്തി ദിനാഘോഷവും വിമുക്തഭട ഭവനിൽ നടത്തി.
കെഎസ്ഇഎസ്എൽ കോട്ടയം ജില്ലാ പ്രസിഡന്റ് വി.ടി. ചാക്കോ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസ് പീറ്റർ അധ്യക്ഷത വഹിച്ചു. ഇസിഎച്ച്എസ് പോളിക്ലിനിക് ഓഫിസർ ഇൻ ചാർജ് ബ്രിഗേഡിയർ എം.ഡി. ചാക്കോ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റിന്റെ പ്രഥമ പ്രസിഡന്റ് ടി.ജെ. സണ്ണിയെയും നവതി ആഘോഷിച്ച ഏലിക്കുട്ടി കുര്യനെയും പൊന്നാട അണിയിച്ചാദരിച്ചു. ടി.ജെ. സണ്ണി, ബാബുക്കുട്ടി ജോസഫ്, പഞ്ചായത്ത് അംഗം ടോമി നിരപ്പേൽ വൈക്കം താലൂക്ക് പ്രസിഡന്റ് രാംകുമാർ, ജോസഫ് പോൾ, ജില്ലാ വനിതാ പ്രസിഡന്റ് ലളിതാ എം. നായർ, അന്നമ്മ സിറിയക്, ജോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.
വൈക്കം: ഗാന്ധിജയന്തിയോടനുബന്ധിച്ച് എൻസിപി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും ഗാന്ധിജയന്തി അനുസ്മരണവും നടത്തി.
വൈക്കം സത്യഗ്രഹ സ്മാരകത്തിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടന്ന പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. എൻസിപി വൈക്കം ബ്ലോക്ക് പ്രസിഡന്റ് പി. അമ്മിണിക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.വി. ബേബി, കെ.എസ്. അജീഷ്കുമാർ, മിൽട്ടൺ ഇടശേരി തുടങ്ങിയവർ സംബന്ധിച്ചു.
വൈക്കം: വൈക്കം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചു വൈക്കം ബോട്ട് ജെട്ടിയും പരിസരവും വൃത്തിയാക്കി. പുല്ലും കുറ്റിച്ചെടികളും വെട്ടി തെളിച്ചു വൃക്ഷതൈ നട്ടു. ലയൺസ് ക്ലബ് പ്രസിഡന്റ് മാത്യു കോടാലിച്ചിറ, സെക്രട്ടറി സുരേഷ്കുമാർ, ട്രഷർ ബി. ജയകുമാർ എന്നിവർ നേതൃത്വം നൽകി. ക്ലബ്ബിലെ മറ്റ് അംഗങ്ങളായ സുനിൽ കുമാർ, റിട്ട. ക്യാപ്റ്റൻ വിനോദ് കുമാർ, സന്തോഷ്, മനോജ്കുമാർ, രാധാകൃഷ്ണൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.