ആലോചനായോഗം
1375339
Sunday, December 3, 2023 12:57 AM IST
കൂരാലി: നവകേരള സദസിന്റെ ഭാഗമായി എലിക്കുളം പഞ്ചായത്തിൽ നടത്തിയ ആലോചനയോഗം പാലാ ആർഡിഒ പി.എസ്. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു.
നവകേരള സ്വാഗത സംഘം ഭാരവാഹി ലാലിച്ചൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വർക്കേഴ്സ്, ആശാവർക്കറുമാർ, ഹരിതസേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.