അ​​തി​​ര​​മ്പു​​ഴ: പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും മു​​ഴു​​വ​​ൻ മാ​​ർ​​ക്കും നേ​​ടി​​യ അ​​തി​​ര​​മ്പു​​ഴ സെ​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി അ​​നീ​​ഷ ജോ​​ഷി​​ക്ക് ക​​ള​​ക്ട​​റാ​​കാ​​ൻ മോ​​ഹം. സ​​യ​​ൻ​​സ് ഗ്രൂ​​പ്പി​​ൽ ഗ്രേ​​സ് മാ​​ർ​​ക്കി​​ല്ലാ​​തെ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും മു​​ഴു​​വ​​ൻ മാ​​ർ​​ക്ക് നേ​​ടി​​യ അ​​നീ​​ഷ​​യു​​ടെ വി​​ജ​​യ​​ത്തി​​ന് ഇ​​ര​​ട്ടി മ​​ധു​​ര​​മാ​​ണ്. സ്കൂ​​ളി​​ന്‍റെ ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ലാ​​ണ് ഈ ​​മി​​ന്നും നേ​​ട്ടം.

ട്യൂ​​ഷ​​ൻ ഇ​​ല്ലാ​​തെ​​യാ​​ണ് പ​​ഠി​​ച്ച​​ത്. അ​​ധ്യാ​​പ​​ക​​ർ ന​​ൽ​​കി​​യ പി​​ന്തു​​ണ​​യി​​ലാ​​ണ് മി​​ക​​ച്ച വി​​ജ​​യം നേ​​ടാ​​നാ​​യ​​തെ​​ന്ന് അ​​നീ​​ഷ പ​​റ​​ഞ്ഞു. എ​​സ്എ​​സ്എ​​ൽ​​സി​​ക്ക് എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് ല​​ഭി​​ച്ചി​​രു​​ന്നു.

അ​​തി​​ര​​മ്പു​​ഴ കോ​​ട്ട​​മു​​റി വാ​​രി​​കാ​​ട്ട് ജോ​​ഷി തോ​​മ​​സി​​ന്‍റെ മ​​ക​​ളാ​​ണ്. കൃ​​ഷി​​ക്കാ​​ര​​നാ​​ണ് ജോ​​ഷി. അ​​മ്മ ബെ​​സി കി​​ട​​ങ്ങൂ​​ർ എ​​ൽ​​എ​​ൽ​​എം ആ​​ശു​​പ​​ത്രിയിൽ ന​​ഴ്സാ​​ണ്. സ​​ഹോ​​ദ​​രി​​മാ​​രാ​​യ അ​​നീ​​റ്റ​യും, അ​​ഞ്ജ​​ലീ​​ന​യും ന​​ഴ്സിം​​ഗ് വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളാ​​ണ്.