സ്കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിച്ചു
1563666
Friday, May 30, 2025 11:59 PM IST
മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണ്യ വികസന കേന്ദ്രവും പ്രവേശനോത്സവവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി. സനിൽ അധ്യക്ഷത വഹിച്ചു. കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, മുണ്ടക്കയം പഞ്ചായത്തംഗം കെ.എൻ. സോമരാജൻ, കാഞ്ഞിരപ്പള്ളി ബിപിസി അജാസ് വാരിക്കാട്ട്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. ഡി.ജെ. സതീഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എസ്എംസി ചെയർമാൻ രാജേഷ് മലയിൽ, സ്കൂൾ എച്ച്എം ഡോ. സ്മിത എസ്. നായർ, സീനിയർ അസിസ്റ്റന്റ് എം.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
15 മുതൽ 23 വയസ് വരെയുള്ള യുവജനങ്ങൾക്ക് തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും നൽകുകയാണ് ലക്ഷ്യം. ഗ്രാഫിക് ഡിസൈനർ, ആനിമേറ്റർ എന്നീ കോഴ്സുകളാണുള്ളത്.
സൗജന്യമായി നടത്തുന്ന ഈ കോഴ്സുകൾക്ക് പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങളിലുമാണ് ക്ലാസുകൾ നടത്തുന്നത്. ഒരു വർഷം 400 മണിക്കൂർ ക്ലാസും 40 മണിക്കൂർ മോട്ടിവേഷൻ ക്ലാസുണുള്ളത്. ഒരു ക്ലാസിൽ 25 പേർക്കാണു പ്രവേശനം.