കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
1567276
Sunday, June 15, 2025 2:22 AM IST
കുറവിലങ്ങാട്: കുറവിലങ്ങാട് ശ്ലൈഹിക പാരമ്പര്യത്തിന്റെ തറവാടാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ റംശാ പ്രാർഥന നടത്തി സന്ദേശം നൽകുകയായിരുന്നു കർദിനാൾ.
വിശ്വാസത്തിന്റെ ഈറ്റില്ലമാണ് കുറവിലങ്ങാട്. ദൈവാത്മാവിനോട് ചേർന്ന് ജീവിക്കാൻ കഴിയണം. ദുഃഖങ്ങളും പ്രതിസന്ധികളും ഗ്രസിച്ചാൽ ദൈവാത്മാവിനോടു ചേർന്ന് നിൽക്കണം. വിശ്വാസം കൈവിടാതെ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും ജീവിക്കണമെന്നും കർദിനാൾ പറഞ്ഞു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവർ പ്രാർഥനാശുശ്രൂഷകളിൽ കാർമികരായി. യോഗപ്രതിനിധികളുമായും കർദിനാൾ സംവദിച്ചു.