വൈ​ക്കം:​അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ വൈ​ക്കം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി.​ വൈ​ക്കം ഏ​രി​യാത​ല കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ ഇ​ട​യാ​ഴ​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​ഷീ​ജ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ക​വി​ത റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ബി​ന്ദു അ​ജി ക്യാ​പ്റ്റ​നാ​യും​ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഷീ​ജ​ ബൈ​ജു വൈ​സ് ക്യാ​പ്റ്റ​നാ​യും ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​വൈ. ജ​യ​കു​മാ​രി മാ​നേ​ജ​രാ​യു​മാ​ണ് ജാ​ഥ ഏ​രി​യ​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.