ലോ​​ക ആ​​ദി​​വാ​​സി ദി​​നാ​​ച​​ര​​ണം സം​​ഘ​​ടി​​പ്പി​​ച്ചു
Tuesday, August 13, 2019 11:16 PM IST
ക​​ടു​​ത്തു​​രു​​ത്തി: ലോ​​ക ആ​​ദി​​വാ​​സി ദി​​നാ​​ച​​ര​​ണം വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളോ​​ടെ കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ ന​​ട​​ന്നു.
ഉ​​ഴ​​വൂ​​ർ, ഏ​​റ്റു​​മാ​​നൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്കു​​ത​​ല ആ​​ദി​​വാ​​സി​​ക​​ളാ​​യ മ​​ല​​വേ​​ട​​ർ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ആ​​ദി​​വാ​​സ സ​​മൂ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. കു​​റു​​പ്പ​​ന്ത​​റ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് ഊ​​രു​​മൂ​​പ്പ​​ൻ സി.​​വി. ഭാ​​സ്ക​​ര​​ൻ പ​​താ​​ക ഉ​​യ​​ർ​​ത്തി. മൂ​​ന്നു ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലും എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മാ​​ർ​​ക്ക് നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കാ​​ഷ് അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ച്ചു. വി​​വി​​ധ പ​​ഞ്ചാ​​യ​​ത്ത് ഊ​​രു​​മൂ​​പ്പ​​ന്മാ​​ർ​​ക്കും യോ​​ഗ​​ത്തി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കി. ആ​​ദി​​വാ​​സി ക​​ലാ​​രൂ​​പ​​ങ്ങ​​ളോ​​ടു കൂ​​ടി​​യ പ്ര​​ക​​ട​​ന​​വും പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തി.
സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ഊ​​രു​​മൂ​​പ്പ​​ൻ വി.​​ആ​​ർ. മോ​​ഹ​​ൻ​​ദാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ട​​പ്ലാ​​മ​​റ്റം പ​​ഞ്ചാ​​യ​​ത്ത് ഊ​​രു​​മൂ​​പ്പ​​ൻ എ​​ൻ.​​കെ. സെ​​ൽ​​വി, ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് എ​​സ്എ​​ച്ച്ഒ പി.​​കെ. ശി​​വ​​ൻ​​കു​​ട്ടി, ക​​ടു​​ത്തു​​രു​​ത്തി, ഉ​​ഴ​​വൂ​​ർ, ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ പ​​ത്മാ ച​​ന്ദ്ര​​ൻ, ലി​​ല്ലി​​ക്കു​​ട്ടി മാ​​ത്യു, ബീ​​ന ബി​​നു, മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നു ജോ​​ർ​​ജ്, കെ.​​കെ. രാ​​ജു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.