വി​ക​സ​ന സ്വ​പ്നം: മ​ല​യോ​ര ജി​ല്ല കാ​ത്തി​രി​ക്കു​ന്നു മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി
Tuesday, May 4, 2021 10:47 PM IST
തൊ​ടു​പു​ഴ: രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ഇ​ടു​ക്കി​യി​ൽ​നി​ന്നും വി​ജ​യി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ മ​ന്ത്രി പ​ദ​വി​യി​ലേ​ക്കെ​ത്താ​ൻ സാ​ധ്യ​ത. ഇ​ത്ത​വ​ണ മ​ല​യോ​ര ജി​ല്ല​യി​ൽ​നി​ന്നും റോ​ഷി മാ​ത്ര​മാ​കും മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ക​യെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ത​വ​ണ ഇ​ടു​ക്കി ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ന്ത്രി​യാ​യ എം.​എം. മ​ണി ഇ​ത്ത​വ​ണ മ​ന്ത്രി​സ​ഭ​യി​ലേ​ക്കെ​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നു​ള്ള സി​പി​എം തീ​രു​മാ​ന​മാ​ണ് മ​ണി​യു​ടെ സാ​ധ്യ​ത​യ്ക്ക് മ​ങ്ങ​ലേ​ൽ​പി​ക്കു​ന്ന​ത്.
എ​ന്നാ​ൽ ജി​ല്ല​യി​ൽ​നി​ന്നും ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച സി​പി​എ​മ്മി​ലെ മു​തി​ർ​ന്ന നേ​താ​വാ​യ എം.​എം. മ​ണി​ക്ക് മ​ന്ത്രി​പ​ദ​വി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഈ ​തീ​രു​മാ​നം അ​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ ജി​ല്ല​യി​ൽ​നി​ന്നും ഒ​ന്നി​ൽ​കൂ​ടു​ത​ൽ മ​ന്ത്രി​മാ​രു​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്. സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി പീ​രു​മേ​ട്ടി​ൽ​നി​ന്നും വി​ജ​യി​ച്ച വാ​ഴൂ​ർ സോ​മ​നും ഇ​തു​വ​രെ സാ​ധ്യ​ത തെ​ളി​ഞ്ഞി​ട്ടി​ല്ല. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഏ​ക മ​ന്ത്രി​യാ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എ​ത്താ​നാ​ണ് സാ​ധ്യ​ത​യേ​റു​ന്ന​ത്.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ തു​ട​ർ വി​ക​സ​നം, ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ, പ​ട്ട​യം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ഹൈ​ടെ​ക് ന​വീ​ക​ര​ണം, ടൂ​റി​സം വി​ക​സ​നം ഉ​ൾ​പ്പെ​ടെ ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ത​വ​ണ വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന എം.​എം. മ​ണി ജി​ല്ല​യി​ൽ കൊ​ണ്ടു​വ​ന്ന വി​ക​സ​ന നേ​ട്ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച റോ​ഷി​യി​ലൂ​ടെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.

എ​ല്ലാം പാ​ർ​ട്ടി തീ​രു​മാ​നം​പോ​ലെ: റോ​ഷി അഗസ്റ്റിൻ

തൊ​ടു​പു​ഴ: മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ളൊ​ന്നും ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ റോ​ഷി അ​ഗ​സ്റ്റി​ൻ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി നി​ർ​ദേ​ശി​ച്ചാ​ൽ മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. തീ​രു​മാ​ന​ങ്ങ​ൾ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കൈ​ക്കൊ​ള്ളും.
പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഇ​ല്ല. പാ​ലാ​യി​ലെ തോ​ൽ​വി പാ​ർ​ട്ടി വി​ല​യി​രു​ത്തും. യ​ഥാ​ർ​ഥ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഏ​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പോ​ടെ വ്യ​ക്ത​മാ​യ​താ​യും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.