ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ രൂ​പം​മാ​റ്റി സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു
Friday, May 26, 2023 11:03 PM IST
മ​റ​യൂ​ര്‍: പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ കാ​ന്ത​ല്ലൂ​രി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ച​ര​ക്ക് ക​യ​റ്റാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ജീ​പ്പു​ക​ള്‍ രൂ​പ​മാ​റ്റം വ​രു​ത്തി വി​നോ​ദ​യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. സ​മീ​പ നാ​ളു​ക​ളി​ൽ പ്ര​ദേ​ശ​ത്ത് ജീ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.
ഇ​ടു​ക്കി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ആ​ര്‍.​എം. ന​സീ​റി​ന്‍റെ നി​ര്‍​ദേ​ശ​ത്തേ​ത്തു​ട​ര്‍​ന്നാ​ണ് മൂ​ന്നാ​ര്‍ ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്.
അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഫി​റോ​സ്, അ​നൂ​പ് എ​ന്നി​വ​ര​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.