ഉ​പ്പു​ത​റ: ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്നു മോ​ട്ടോ​ർ, പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ തു​ട​ങ്ങി​യ​വ മോ​ഷ്ടി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ന്നാ​ർ നാ​ലാം​മൈ​ൽ പു​ളി​ക്ക​ൽ യൂ​സ​ഫി​നെ (52) യാ​ണ് ഉ​പ്പു​ത​റ എ​സ്ഐ കെ.​ഐ. ന​സീ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. കൈ​ത​പ്പ​താ​ലി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ മാ​ർ​ച്ച് 15 നും ​ഏ​പ്രി​ൽ 10 നു​മി​ട​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക്ഷേ​ത്ര​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ അ​ടു​ത്ത നാ​ളി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വി​ല്പ​ന ന​ട​ത്തി​യ മോ​ഷ​ണ വ​സ്തു​ക്ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

എ​സ്ഐ സ​ജി അ​ല​ക്സ്, സി​പി​ഒ​മാ​രാ​യ ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, കെ.​വി. അ​ജേ​ഷ്, ഷ​മീ​ർ ഉ​മ്മ​ർ, ജി​ജോ വി​ജ​യ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.