രാജകുമാരി കോളജിൽ ദേശീയ സെമിനാർ
1376327
Wednesday, December 6, 2023 11:39 PM IST
രാജകുമാരി: രാജകുമാരി എൻഎസ്എസ് കോളജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിന്റെയും കേരള സർക്കാർ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ എൻഎസ്എസ് കോളജിൽ എട്ടിന് ജനാധിപത്യ ഭരണഘടന സാമൂഹ്യനീതി എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ നടത്തും. പ്രിൻസിപ്പൽ ഡോ. അജയപുരം ജ്യോതിഷ്കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ കെ. ടി. കുഞ്ഞ് സെമിനാർ ഉദ്ഘാടനം ചെയ്യും.
എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് ഡയറക്ടർ ഡോ. ബിജു ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തും. രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു, എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം പി. ഹരികൃഷ്ണൻ, ഡോ. കെ. ശ്യാംകുമാർ, ഡോ. എൻ. പ്രവീൺ തുടങ്ങിയവർ പ്രസംഗിക്കും. ഡോ. ആർ. രാജീവ്, ഡോ. അഭിലാഷ് ബാബു,ഡോ. അനസ് ബാബു, ഡോ. എസ്. അജയകുമാർ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.