നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോറിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക് അ​ദാ​ല​ത്ത് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. അ​ദാ​ല​ത്തി​ല്‍ അ​മ്പ​തോ​ളം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും തീ​ര്‍​പ്പാ​ക്കി.

നെ​ടു​ങ്ക​ണ്ട​ത്ത് മു​മ്പ് ന​ട​ന്ന അ​ദാ​ല​ത്തു​ക​ളി​ല്‍ നൂ​റോ​ളം കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ട​തി​യി​ലു​ള്ള കേ​സു​ക​ള്‍, ബാ​ങ്ക് സം​ബ​ന്ധി​ച്ചു​ള്ള​വ, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ തു​ട​ങ്ങി​യ​വ​യാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഹ​രി​ക്ക​പ്പെ​ട്ടത്.

ഒ​മ്പ​തി​ന് ക​ട്ട​പ്പ​ന​യി​ലും നെ​ടു​ങ്ക​ണ്ട​ത്തു​മാ​യി ന​ട​ക്കു​ന്ന അ​ദാ​ല​ത്തു​ക​ളി​ല്‍ ആ​യി​ര​ത്തോ​ളം പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന അ​ദാ​ല​ത്തി​ന് ഡി​സ്ട്രി​ക്ട് ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​രി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ എ. ​ഷാ​ന​വാ​സ്, നെ​ടു​ങ്ക​ണ്ടം ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ജ്കു​മാ​ര്‍, താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോറിറ്റി സെ​ക്ര​ട്ട​റി എ​സ്. ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.