ക​ട്ട​പ്പ​ന: ബാ​ന്‍റ് മാ​സ്റ്റ​റാ​യ അ​ച്ഛ​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ 15 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ക്ലാ​ർ​നെ​റ്റി​ൽ വി​സ്മ​യം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​ടി​മാ​ലി ഫാ​ത്തി​മ മാ​താ ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി ടി​സ മ​രി​യ ആ​ഗ​സ്തി.

വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ സ്വാ​യ​ത്ത​മാ​ക്കു​ന്ന ശ്വാ​സ വി​ന്യാ​സ​ത്തി​ലൂ​ടെ മാ​ത്രം സം​ഗീ​തം പൊ​ഴി​ക്കാ​നാ​വു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ക്ലാ​ർ​നെ​റ്റ്. എ​ന്നാ​ൽ ര​ണ്ടു ദി​വ​സ​ത്തെ മാ​ത്രം പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​മാ​ണ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ടി​സ പ​ങ്കെ​ടു​ത്ത് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്.

ബാ​ന്‍റ് മേ​ള​ങ്ങ​ൾ ന​യി​ച്ച് വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ സ​ന്പ​ത്തു​ള്ള പി​താ​വ് ആ​ന​ച്ചാ​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ആ​ഗ​സ്തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും തി​രു​ത്ത​ലു​ക​ളു​മാ​ണ് ക്ലാ​ർ​നെ​റ്റ് വാ​യ​ന​യി​ൽ ത​ന്നെ പ​രു​വ​പ്പെ​ടു​ത്തി​യെ​ടു​ത്ത​തെ​ന്ന് ടി​സ മ​രി​യ പ​റ​ഞ്ഞു.

ഏ​റെ നാ​ൾ ക്ലാ​ർ​നെ​റ്റ് പ​രി​ശീ​ല​നം ഉ​ള്ള​തു പോ​ലെ​യാ​ണ് മ​ക​ൾ ക്ലാ​ർ​നെ​റ്റ് വാ​യി​ക്കു​ന്ന​തെ​ന്ന് ആ​ഗ​സ്തി​യും പ​റ​ഞ്ഞു. സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും അ​മ്മ ഷീ​ബ​യ്ക്കു​മൊ​പ്പ​മാ​ണ് ടി​സ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.