ക​ട്ട​പ്പ​ന: ക​ര​യു​ന്ന പു​സ്ത​ക​ങ്ങ​ൾ എ​ന്ന നാ​ട​ക​ത്തി​ലെ ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് വേ​ദി​യി​ൽ ജീ​വ​ൻ കൊ​ടു​ത്ത ഇ​മ്മാ​നു​വ​ൽ സെ​ബാ​സ്റ്റ്യ​ൻ യു​പി വി​ഭാ​ഗം മി​ക​ച്ച ന​ട​നാ​യി. ആ​ന മ​ടി​യ​നാ​യ ഉ​ണ്ണി​ക്കു​ട്ട​ൻ മ​ഹാ​ൻ​മാ​രു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് മി​ടു​ക്ക​നാ​യി മാ​റു​ന്ന​താ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ക​ല്ലാ​ർ ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഇ​മ്മാ​നു​വ​ൽ.

യു​പി വി​ഭാ​ഗം നാ​ട​ക മ​ൽ​സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച ഇ​ത്തി​ൾക്കണ്ണി എ​ന്ന നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ നൂ​ർ​ജ​ഹാ​നെ അ​വ​ത​രി​പ്പി​ച്ച ക​ട്ട​പ്പ​ന ഓ​സാ​നം സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സു​കാ​രി​യാ​യ ക​രോ​ളി​ൻ റോ​ബി​ൻ മി​ക​ച്ച ന​ടി​യാ​യി.

പ​ര​സ്യ​ങ്ങ​ളി​ലും മു​ഖം കാ​ട്ടു​ന്ന ക​രോ​ൾ ദൈ​വ​ത്തി​ന്‍റെ മു​ഖ​മു​ള്ള​വ​ർ എ​ന്ന ക്രി​സ്ത്യ​ൻ ആ​ൽ​ബ​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യ​രം​ഗ​ത്തോ​ടു​ള്ള താ​ത്പ​ര്യ​മാ​ണ് നാ​ട​ക​ത്തി​ലേ​ക്ക് ക​രോ​ളി​നെ ന​യി​ച്ച​ത്.