തൊ​മ്മ​ൻ​കു​ത്ത്: നാ​ര​ങ്ങാ​ന​ത്ത് തൊ​മ്മ​ൻ​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ കൈ​വ​ശ​ഭൂ​മി​യി​ൽ സ്ഥാ​പി​ച്ച കു​രി​ശ് വ​നംവ​കു​പ്പ് പി​ഴു​തുകൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പി​നെ​തി​രേ പോ​സ്റ്റ​ർ പ്ര​ചാ​ര​ണ​വുമായി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്.

കാ​ളി​യാ​ർ ഫൊ​റോ​നാ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ണ​പ്പു​റം, ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ല വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​ത്.

കൈ​വ​ശ​ഭൂ​മി​യി​ൽ ക​ട​ന്നുക​യ​റു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേയും കു​രി​ശ് പി​ഴു​തു മാ​റ്റു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ​ക്കെ​തി​രേ​യും പ​ട്ട​യ​മു​ള്ള​തും കൈ​വ​ശ​ഭൂ​മി​യും ഉ​ൾ​പ്പെ​ടെ വ​ണ്ണ​പ്പു​റം വി​ല്ലേ​ജി​ലെ 4005 ഏ​ക്ക​ർ ഭൂ​മി വ​ന​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ വ​ണ്ണ​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രേയും അ​ച്ച​ട​ക്കന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​ത്. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ കു​ന്നും​പു​റ​ത്ത്, സെ​ക്ര​ട്ട​റി മാ​ത്യു ചീ​ക്ക​പ്പാ​റ, സ​ജു പു​ളി​ക്ക​ക​ണ്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.