രാ​ജാ​ക്കാ​ട്: ബൈ​സ​ൺ​വാ​ലി​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി. ആ​ർ​ക്കും പ​രി​ക്കി​ല്ല.​ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ബൈ​സ​ൺ​വാ​ലി ടൗ​ണി​ലാ​ണ് അ​പ​ക​ടം.​ മൂ​ന്നാ​റി​ൽനി​ന്ന് ദേ​വി​കു​ളം ലാ​ക്കാ​ട് ഭാ​ഗ​ത്ത് വ​ന്ന ശേ​ഷം ചെ​മ്മ​ണ്ണാ​ർ ഗ്യാ​പ് റോ​ഡി​ലെ ബൈ​സ​ൺ​വാ​ലി വ​ഴി അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽപ്പെട്ട​ത്.​

മ​ഹാ​രാ​ഷ്‌ട്രയി​ൽനി​ന്നു​ള്ള അ​ഞ്ചു വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ബ്രേ​ക്കിന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.

​പൊ​ട്ട​ൻ​കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ബൈ​സ​ൺ​വാ​ലി ബ്രാ​ഞ്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്.​ഈ സ​മ​യം ഇ​വി​ടെ ആ​രും ഇല്ലാതിരുന്നതി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.