ബിജെപി വികസിത കേരളം കണ്വൻഷൻ നാളെ
1561473
Wednesday, May 21, 2025 11:49 PM IST
തൊടുപുഴ: ബിജെപി ഇടുക്കി നോർത്ത് ജില്ലാകമ്മിറ്റിയുടെ വികസിത കേരളം കണ്വൻഷൻ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ജില്ലാ അധ്യക്ഷൻ പി.പി. സാനു അധ്യക്ഷതവഹിക്കും. ജില്ലയിലെ ബൂത്ത്, സെക്രട്ടറിയടക്കമുള്ള നേതാക്കളും വിവിധ സംഘപരിവാർ നേതാക്കളും എൻഡിഎ ഭാരവാഹികളും പങ്കെടുക്കും. ജില്ലയിലെ ജനകീയ വിഷയങ്ങളും വികസന സാധ്യതകളും എൻഡിഎയുടെ രാഷ്ട്രീയ മുന്നേറ്റത്തിനുമുള്ള കർമ പദ്ധതികളും യോഗത്തിൽ ചർച്ചചെയ്യും. സ്ഥാന നേതാക്കളായ അഡ്വ. പന്തളം പ്രതാപൻ, അഡ്വ. നോബിൾ മാത്യു, അഡ്വ. എസ്. സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും.
ഇടുക്കി: സൗത്ത് ജില്ലാ കമ്മിറ്റിയുടെ വികസിത കേരളം കണ്വൻഷൻ 24നു രാവിലെ 10ന് കട്ടപ്പന സിബീസ് ഗാർഡൻസിൽ നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സൗത്ത് ജില്ലാ അധ്യക്ഷൻ വി.സി. വർഗീസ് അധ്യക്ഷതവഹിക്കും.സംസ്ഥാന നേതാക്കളായ അഡ്വ. പന്തളം പ്രതാപൻ, അഡ്വ. നോബിൾ മാത്യു, അഡ്വ. എസ്. സുരേഷ്, അഡ്വ. ഷോണ്‍ ജോർജ് എന്നിവർ പ്രസംഗിക്കും.