ജില്ലയിൽ 35 കോടിയുടെ വികസന പദ്ധതി നടപ്പാക്കും
1563658
Friday, May 30, 2025 11:59 PM IST
തൊടുപുഴ: നവകേരള സദസിൽ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ നടപ്പാക്കുന്ന വികസന പദ്ധതികൾക്കായി 35 കോടി അനുവദിച്ചു. അഞ്ചു നിയമസഭാ മണ്ഡലങ്ങൾക്കും ഏഴ് കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. 28 വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. റോഡ് വികസനത്തിനാണ് മുൻഗണന നൽകിയിട്ടുള്ളത്. 35 കോടിയിൽ 28.5 കോടിയാണ് റോഡ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്.
നെടുങ്കണ്ടം, തൊടുപുഴ ഫയർ ആൻഡ് റസ്ക്യു സ്റ്റേഷൻ മന്ദിര നിർമാണത്തിന് 6.5 കോടി വിനിയോഗിക്കും.
ദേവികുളം നിയോജക മണ്ഡലത്തിൽ പതിനെട്ടാം മൈൽ - ചിറ്റുവര സൗത്ത്, കുണ്ടള എസ്പി പുരം - പോസ്റ്റ് ഓഫീസ് റോഡ്, കുറ്റിയാർ വാലി , തെൻമല ന്യൂഡിവിഷൻ, സോത്തുപാറ - ഗുണ്ടുമല , മൂന്നാർ- നടയാർ- കുറുമല, 200 ഏക്കർ - മെഴുകുംചാൽ, അന്പഴച്ചാൽ - കാണ്ടിയാംപാറ, കന്നിമല-ലോവർ ടോപ്പ് ഡിവിഷൻ, ലക്ഷ്മി ഈസ്റ്റ്- മാനില ഒഡികെ, ലാക്കാട് - ദേവികുളം ലോവർ, കോവിൽക്കടവ്- ചെറുവാട് മിഷൻ വയൽ - ആനക്കാംപെട്ടി എന്നീ റോഡുകളുടെ വികസന പ്രവർത്തനമാണ് നടപ്പാക്കുന്നത്.
ഉടുന്പൻചോലയിൽ നെടുങ്കണ്ടം ഫയർ ആൻഡ് റസ്ക്യു സ്റ്റേഷനു പുറമേ ചെല്ലാർകോവിൽ - നെറ്റിത്തൊഴു, നടുമറ്റം മുണ്ടപ്ലാക്കൽ പടി - എൻആർ സിറ്റി, കാരിത്തോട് -ആട്ടുപാറകരിമല റോഡുകളുടെ നിർമാണ പ്രവർത്തനം നടത്തും.
തൊടുപുഴ മണ്ഡലത്തിൽ തൊടുപുഴ ഫയർ സ്റ്റേഷൻ നിർമാണവും മുതലക്കോടം - പഴുക്കാക്കുളം റോഡ്, കാരിക്കോട് - കുന്നം റോഡ് നിർമാണം എന്നിവ നടപ്പാക്കും.
ഇടുക്കി മണ്ഡലത്തിൽ നത്തുകല്ല് -വെളളയാംകുടി - സുവർണഗിരി - കക്കാട്ടുകട റോഡിൽ വെള്ളയാംകുടി മുതൽ കക്കാട്ടുകട വരെ ആറു കോടി ഉപയോഗിച്ച് ടാറിംഗും ഒരുകോടി വിനിയോഗിച്ച് കട്ടപ്പന നേതാജി ബൈപാസ് റോഡ് നിർമാണവും നടക്കും. പീരുമേട്ടിൽ ആനചാരി അഴങ്ങാട്, ഡൈമുക്ക് ആനക്കുഴി, ചപ്പാത്ത് - ചെങ്കര റോഡിലെ ശാന്തിപ്പാലം മുതൽ കൊളുന്തുപുര വരെ, പഴയ പാന്പനാർ - ലാഡ്രം - കൊടുവാക്കരണം, വെള്ളാരംകുന്ന് ആനക്കുഴി, ഒട്ടകത്തലമേട് - മേനോൻമേട് -മാങ്കവല, വാളാർഡി - മേപ്പുരട്ട് എന്നീ റോഡുകളുടെ നിർമാണവും നടത്തും.