തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുന്‍ഗണന: മന്ത്രി റോഷി അഗസ്റ്റിന്
1566997
Saturday, June 14, 2025 12:03 AM IST
കട്ടപ്പന: പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയത്തിലും പ്രാവീണ്യം നല്കുന്ന തൊഴിലധിഷ്ഠിത വിദ്യാദ്യാസത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ നൂതന പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്കൂളില്‍ ഫുട്ബോള്‍ മൈതാനം നിര്‍മിക്കുന്നതിന് എംഎല്‍എഫണ്ടില്‍നിന്ന് മൂന്നുലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. സ്കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍, ഇടുക്കി പ്രസ് ക്ലബ്ബിന്റെ മീഡിയ ക്ലബ്, നവീകരിച്ച മൈതാനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നടത്തി. കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ അധ്യക്ഷത വഹിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളില്‍, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ത്രിതല പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രന്, റോയ് എവറസ്റ്റ്, കട്ടപ്പന ബിആര്‍സി ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്. ഷാജിമോന്‍, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ അഷറഫ് ആലങ്ങാട്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എല്‍. സുരേഷ് കൃഷ്ണന്, ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് ഷിനു മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.