ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Tuesday, July 23, 2019 9:46 PM IST
ക​ട്ട​പ്പ​ന: പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ഹൈ​റേ​ഞ്ചു മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ കൂ​ടു​ത​ൽ സി​റ്റിം​ഗു​ക​ൾ ന​ട​ത്തി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വാ​യ്പ​യി​ൽ അ​ടി​യ​ന്ത​ര തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ 2009-നു ​മു​ൻ​പു​ള്ള അ​പേ​ക്ഷ​ക​ളി​ലാ​ണ് ക​മ്മീ​ഷ​ൻ തീ​ർ​പ്പു​ക​ൽ​പി​ക്കു​ന്ന​ത്.
ല​ക്ഷ​ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ളാ​ണ് ക​മ്മീ​ഷ​നി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ക​മ്മീ​ഷ​ൻ സി​റ്റിം​ഗു​ക​ൾ ഇ​പ്പോ​ൾ മൂ​ന്നാ​റി​ലാ​ണ് കൂ​ടു​ത​ൽ ന​ട​ത്തു​ന്ന​ത്. അ​ത് ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ന​ഷ്ട​വും പ​ണ​ച്ചി​ല​വും യാ​ത്രാ​ക്ലേ​ശ​വും സൃ​ഷ്ടി​ക്കു​ക​യാ​ണ്. സി​റ്റിം​ഗു​ക​ൾ മേ​ഖ​ല​തി​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ൻ​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.