ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ റ​വ​ന്യൂ സം​ഘ​ത്തെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ത​ട​ഞ്ഞു
Tuesday, October 15, 2019 10:29 PM IST
മൂ​ന്നാ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ റ​വ​ന്യു സം​ഘ​ത്തെ വ്യാ​പാ​രി​ക​ൾ ത​ട​ഞ്ഞു. വ​ഴി​യോ​ര​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി മേ​ശ​ക​ൾ നി​ര​ത്തി​വ​ച്ച് ന​ട​ത്തു​ന്ന ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ചാ​ണ് റ​വ​ന്യൂ സം​ഘ​ത്തെ ത​ട​ഞ്ഞ​ത്.

ഫോ​ട്ടോ​പോ​യി​ന്‍റി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ മൂ​ന്നു​മാ​സം മു​ന്പാ​ണ് റോ​ഡു പു​റ​ന്പോ​ക്ക് കൈ​യേ​റി നി​ർ​മി​ച്ചി​രു​ന്ന 31 പെ​ട്ടി​ക്ക​ട​ക​ൾ മൂ​ന്നാ​ർ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ സം​ഘം പൊ​ളി​ച്ചു​നീ​ക്കി​യി​രു​ന്നു. ഇ​വി​ടെ​യാ​ണ് ക​ച്ച​വ​ട​ക്കാ​ർ താ​ൽ​ക്കാ​ലി​ക​മാ​യി മേ​ശ​ക​ളെ​ത്തി​ച്ച് കു​ട​ക്കീ​ഴി​ൽ ക​ച്ച​വ​ടം ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ക​ച്ച​വ​ടം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ വീ​ട്ടി​ൽ​നി​ന്നും എ​ത്തി​ച്ച മേ​ശ​യ​ട​ക്ക​മു​ള്ളവ തി​രി​കെ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യും.

എ​ന്നാ​ൽ ഇ​ത്ത​രം ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ലെ​ന്നു​ള്ള നി​ല​പാ​ട് റ​വ​ന്യൂ​സം​ഘം സ്വീ​ക​രി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം. രാ​വി​ലെ മൂ​ന്നാ​ർ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ റ​വ​ന്യൂ​സം​ഘ​ത്തെ ക​ച്ച​ട​ക്കാ​ർ മ​ട​ക്കി​യ​യ​ച്ചു.

ക​ന്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ അ​റി​യിച്ച​തോ​ടെ​യാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

മൂ​ന്നാ​ർ മു​ത​ൽ കു​ണ്ട​ള ജ​ലാ​ശ​യം​വ​രെ​യു​ള്ള പാ​ത​യോ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നു പെ​ട്ടി​ക്ക​ട​ക​ളാ​ണു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കും നി​ത്യ​സം​ഭ​വ​മാ​ണ്.

എ​ന്നാ​ൽ ഫോ​ട്ടോ പോ​യി​ന്‍റി​ൽ മാ​ത്ര​മാ​ണ് ട്രാ​ഫി​ക് കു​രു​ക്കി​ന്‍റെ പേ​രി​ൽ ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. മാ​ത്ര​മ​ല്ല താ​ൽ​ക്കാ​ലി​ക​മാ​യി ന​ട​ത്തു​ന്ന ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​യു​ന്നു. ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റ​വ​ന്യൂ​സം​ഘം വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​യ​പ​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് മൂ​ന്നാ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി. ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.