എ​സ്എ​സ്എ​ൽ​സി മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ നാളെ ​തു​ട​ങ്ങും
Saturday, January 18, 2020 11:05 PM IST
ഇ​ടു​ക്കി: എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ര​ണ്ടാം​ഘ​ട്ട മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ നാളെ ​തു​ട​ങ്ങും. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​ക്സ്ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 14 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഡ​യ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൗ​ണ്‍​സലിം​ഗ് ക്ലാ​സു​ക​ൾ ന​ട​ത്തും. 20 ന് ​മ​ണി​യാ​റ​ൻ​കു​ടി സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്ലാ​സ് ആ​രം​ഭി​ക്കും. 30 ന് ​ക​ണ്ണ​ന്പ​ടി സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സു​ക​ൾ അ​വ​സാ​നി​ക്കും. ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ​നാ​ർ​ദന​ൻ, എ​ഡി​സി ജ​ന​റ​ൽ സി. ​ശ്രീ​ലേ​ഖ , എം.​എം. മാ​ത്യു, ടെ​സി ജോ​സ​ഫ്, എ.​ആ​ർ.​ര​ഞ്ചി​ത്, ടി.​കെ. ല​ത, കെ.​ആ​ർ, രാ​മ​ച​ന്ദ്ര​ൻ, എം.​ജി.​ഗീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.