പാചകവാതക വിലവർധന: അടുപ്പ് കൂട്ടി പ്രതിഷേധ സമരം
1278946
Sunday, March 19, 2023 12:57 AM IST
കോതമംഗലം: ഇന്ധന, പാചകവാതക വിലവർധനയ്ക്കെതിരെ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന കാവുപടിയിൽ അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്. എൽദോസ് ഉദ്ഘാടനം ചെയ്തു.
മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. റോയി കെ. പോൾ, ജെസി സാജു, എം.കെ. മോഹന ചന്ദ്രൻ, ജോളി ജോർജ്, പി.എം. അഹമ്മദ്കുട്ടി, കെ.ജെ. വർഗീസ്, ലൈജു പണിക്കർ, ജെയ്സണ് ദാനിയേൽ, വിൽസണ് കൊച്ചുപറന്പിൽ, ബേസിൽ പഴുക്കുടി, മണി ചെമ്മനാൽ, മഹിപാൽ മാതാളിപ്പാറ, എസ്.കെ. അബു, ബഷീർ നെടുവഞ്ചേരി, എസ്.കെ. നാസർ എന്നിവർ പ്രസംഗിച്ചു.