സ്റ്റോ​പ്പി​ൽ ഏ​റ്റു​മു​ട്ടി​യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ലായി
Monday, March 20, 2023 12:20 AM IST
കൊ​ച്ചി: സ​മ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ തെ​രു​വി​ല്‍ ഏ​റ്റു​മു​ട്ടി. സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​ക്കൊ​ച്ചി-​കാ​ക്ക​നാ​ട് റൂ​ട്ടി​ല്‍ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​യ​ക്ര​മം പാ​ലി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് ബ​സ് സ്‌​റ്റോ​പ്പി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യേ​റ്റ​വും ഉ​ണ്ടാ​യ​ത്.
ഏ​ലൂ​ര്‍ ക​ള​പ്പു​ര​ക്ക​ല്‍ സ​ല്‍​ജ​ന്‍ സു​ലൈ​മാ​ന്‍, പാ​ലാ​രി​വ​ട്ടം ക​ണി​യാ​ന്‍ മ​ല​യി​ല്‍ വീ​ട്ടി​ല്‍ ജോ​ണ്‍​സ​ണ്‍, ചേ​ര്‍​ത്ത​ല വ​യ​ലാ​ര്‍ കൊ​ല്ല​പ്പ​റ​മ്പ് വെ​ളി​യി​ല്‍ ഗോ​പി, ആ​ല​ങ്ങാ​ട് ക​രു​മാ​ലൂ​ര്‍ പോ​സ്റ്റി​ല്‍ പാ​ദു​പു​ര​യി​ല്‍ വീ​ട്ടി​ല്‍ സെ​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​സ് അ​മി​ത വേ​ഗ​ത​യി​ല്‍ പി​ന്നോ​ട്ട് എ​ടു​ത്ത് ഇ​ടി​പ്പി​ച്ച് ബ​സ് ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.