മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പ്രഹസനം: കേരളാ കോണ്‍ഗ്രസ്-ജേക്കബ്
1281705
Tuesday, March 28, 2023 12:27 AM IST
കൊച്ചി: ബ്രഹ്മപുരത്തെ ആദ്യ തീ പിടുത്തത്തെക്കുറിച്ചു മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു പത്താം ദിവസം രണ്ടാമത് തീ പടരാനുണ്ടായ സാഹചര്യം ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അന്വേഷണങ്ങള്‍ വെറും പ്രഹസനം ആണെന്നുള്ള പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണെന്നും കേരളാ കോണ്‍ഗ്രസ്-ജേക്കബ് ജില്ലാ നേതൃയോഗം.
ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിള്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ രാജു പാണലിക്കേല്, റെജി ജോര്‍ജ്, സുനില്‍ ഇടപാലക്കാട്ട്, അഡ്വ. പ്രേംസണ്‍ മാഞ്ഞാമറ്റം, നേതാക്കളായ കെ.ഒ. ജോര്‍ജ്, ആന്റണി പാലക്കുഴി,റോയ് തിരുവാങ്കുളം, ഡോമി ചിറപുറം, ജോഷി കെ. പോള്‍, എം.എ. ഷാജി, സാജന് ജോസഫ്, ഷീന്‍ ജോസ്, മത്തായി മണ്ണപ്പള്ളി, ലളിത വിജയന്, സഖറിയ മണവാളന് എന്നിവര്‍ പ്രസംഗിച്ചു.