35 ല​ക്ഷത്തിന്‍റെ പ​ണ​മി​ട​പാ​ട് ത​ട്ടി​പ്പ്: പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, March 29, 2023 12:33 AM IST
കൊ​ച്ചി: 35 ല​ക്ഷം രൂ​പ​യു​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്തി മു​ങ്ങി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​ക്ക​നാ​ട് ഡി​വൈ​ന്‍​വി​ല്ലേ​ജ് ഫ​സ്റ്റ് അ​വ​ന്യു ഡി​വി​ആ​ര്‍​എ 12 ബാ​ന്‍​സു​രി വീ​ട്ടി​ല്‍ വി. ​ര​മേ​ശി​നെ(58)​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കൊ​ച്ചി ശ്രീ​ക​ണ്ഠ​ത്ത് റോ​ഡി​ലെ കെ​ല്‍​മേ​ഴ്‌​സ് കോം​പ്ല​ക്‌​സി​ലെ ഒ​ന്നാം നി​ല​യി​ല്‍ ഉ​പ​യോ​ഗ് നി​ധി ലി​മി​റ്റ​ഡ് എ​ന്ന ബാ​ങ്കിം​ഗ് സ്ഥാ​പ​ന​മു​ണ്ടെ​ന്നും ഇ​തി​ന്‍റെ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​ണെ​ന്നും വി​ശ്വ​സി​പ്പി​ച്ച് പ​ണം നി​ക്ഷേ​പി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.
പ്ര​തി​മാ​സം 13 ശ​ത​മാ​നം പ​ലി​ശ ന​ല്‍​കാ​മെ​ന്നും നി​ക്ഷേ​പ കാ​ലാ​വ​ധി ക​ഴി​യു​ന്ന മു​റ​യ്ക്ക് നി​ക്ഷേ​പ തു​ക കൃ​ത്യ​മാ​യി മ​ട​ക്കി ന​ല്‍​കാ​മെ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് പ​ത്തു​പേ​രി​ല്‍ നി​ന്നാ​യി ഇ​യാ​ൾ 35 ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യെ​ടു​ത്തു. ഉ​പ​യോ​ഗ് നി​ധി ലി​മി​റ്റ​ഡി​ന്‍റെ വ്യാ​ജ​ര​സീ​തും ന​ല്‍​കി. ഇ​തി​നു ശേ​ഷം പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു. 2020 മു​ത​ല്‍ 2022 ജൂ​ണ്‍​വ​രെ പ്ര​തി ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ എം​ഡി​യോ പാ​ര്‍​ട്ണ​റോ അ​ല്ലെ​ന്ന് തെ​ളി​ഞ്ഞു.
മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നടക്കം പ​രി​ശോ​ധി​ച്ചപ്പോൾ കാ​ക്ക​നാ​ടു​ള്ള വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​ു. തുടർന്ന് അ​ന്വേ​ഷ​ണ സം​ഘം കാ​ക്ക​നാ​ടെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നാ​ലു​കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ ര​മേ​ശ്. കൂ​ടാ​തെ പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും ഇത്തരത്തി ലുള്ള കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ​യു​ണ്ട്.