വൈ​ക്കം സ​ത്യ​ഗ്ര​ഹം സൃ​ഷ്ടി​ച്ച സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ൾ എ​ന്നും പ്ര​സ​ക്തം: വി.​ഡി. സ​തീ​ശ​ൻ
Thursday, March 30, 2023 12:37 AM IST
കൊ​ച്ചി: അ​യി​ത്ത​ത്തി​നെ​തി​രെ ന​ട​ന്ന ഏ​റ്റ​വും പ്രൗ​ഢോ​ജ്ജ്വ​ല സ​മ​ര​മാ​യ വൈ​ക്കം സ​ത്യ​ഗ്ര​ഹം സൃ​ഷ്ടി​ച്ച സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ൾ നൂ​റു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും പ്ര​സ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​വ​ർ​ണ​ന് വ​ഴി ന​ട​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നാ​യി ന​ട​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ ആ​ധു​നി​ക സ​വ​ർ​ണ മേ​ധാ​വി​ത്വ, ഫാ​സി​സ്റ്റ് ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്കു പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ല​ബാ​ർ ന​വോ​ത്ഥാ​ന ജാ​ഥ​യു​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്വീ​ക​ര​ണം പ​റ​വൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

കെ.​പി. കേ​ശ​വ​മേ​നോ​ന്‍റെ​യും കേ​ള​പ്പ​ന്‍റെ​യും ഛായാ​ചി​ത്ര​ങ്ങ​ൾ വ​ഹി​ച്ചു​ള്ള മ​ല​ബാ​ർ സ്മൃ​തി​യാ​ത്ര കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖാ​ണ് ന​യി​ക്കു​ന്ന​ത്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സോ​ണി സെ​ബാ​സ്റ്റ്യ​ൻ, കെ.​എ. തു​ള​സി, ആ​ലി​പ്പ​റ്റ ജ​മീ​ല, പി.​എം. നി​യാ​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള യാ​ത്ര​യ്ക്ക് ചേ​രാ​ന​ല്ലൂ​രി​ലും വൈ​റ്റി​ല​യി​ലും തൃ​പ്പൂ​ണി​ത്ത​റ ലാ​യം കൂ​ത്ത​മ്പ​ല​ത്തി​ലും, പൂ​ത്തോ​ട്ട​യി​ലും സ്വീ​ക​ര​ണം ന​ൽ​കി.

യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര സ്മൃ​തി​യാ​ത്ര ഇ​ന്ന​ലെ ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജെ. പൗ​ലോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൾ മു​ത്ത​ലി​ബ്, എ​സ്. അ​ശോ​ക​ൻ എ​ന്നി​വ​ർ വൈ​സ് ക്യാ​പ്റ്റ​ന്മാ​രാ​ണ്. ആ​ലു​വ, ക​ള​മ​ശേ​രി, പാ​ലാ​രി​വ​ട്ടം, ക​ച്ചേ​രി​പ്പ​ടി, തൃ​പ്പൂ​ണി​ത്ത​റ, പൂ​ത്തോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ഗാ​ന്ധി​സ്മൃ​തി യാ​ത്ര വൈ​ക്ക​ത്തേ​ക്കു തി​രി​ച്ചു. ഇ.​വി.​കെ. എ​സ്. ഇ​ള​ങ്കോ​വ​ൻ എം​എ​ൽ​എ ന​യി​ക്കു​ന്ന പെ​രി​യാ​ർ രാ​മ​സ്വാ​മി നാ​യ്ക്ക​രു​ടെ സ്മൃ​തി​യാ​ത്ര​യും ഇ​ന്ന​ലെ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. അ​ങ്ക​മാ​ലി​യി​ലെ സ്വീ​ക​ര​ണ​യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ്‌ ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.