പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന കട കുത്തിത്തുറന്ന് ഒന്നര ലക്ഷം കവർന്നു
1282344
Thursday, March 30, 2023 12:39 AM IST
തൃപ്പൂണിത്തുറ: പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന കടയിൽ മോഷണം. തൃപ്പൂണിത്തുറ ചക്കംകുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ശ്രീലക്ഷ്മി സ്റ്റോഴ്സിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി ഒന്നര ലക്ഷം രൂപ കവർച്ച നടത്തിയത്.
കടയുടെ മുൻവശത്തെ ഗ്രില്ലിന്റെ താഴ്തകർത്ത്, വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ബാങ്കിൽ അടയ്ക്കാൻ വേണ്ടി കടയ്ക്കുള്ളിൽ മേശയുടെ വലിപ്പിൽ വച്ചിരുന്ന തുകയാണ് നഷ്ടപ്പെട്ടതെന്ന് കടയുടമ വേണു പറഞ്ഞു. ബുധനാഴ്ച രാവിലെ കട തുറക്കാനായി ഉടമ വന്നപ്പോൾ കട തുറന്ന്, ലൈറ്റൊക്കെ തെളിച്ചിട്ട നിലയിലായിരുന്നു.