കാ​ക്ക​നാ​ട് സ്വകാര്യ ബ​സു​ക​ൾ കൂട്ടി​യി​ടി​ച്ച് 16 പേ​ർ​ക്ക് പ​രി​ക്ക്
Tuesday, May 30, 2023 1:06 AM IST
കാ​ക്ക​നാ​ട് : കാ​ക്ക​നാ​ട് ബ​സു​ക​ൾ ത​മ്മി​ൽ കു​ട്ടി​യി​ടി​ച്ച് 16പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ക്ക​നാ​ട് അ​മ്പാ​ടി​മൂ​ല ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​തോ​ടെ പി​ന്നാ​ലെ വ​ന്ന ബ​സ് ട്രാ​ൻ സ്ഫോ​ർ​മ​റി​ലും ​ഇ​ടി​ച്ച് അ​പ​കട​മു​ണ്ടാ​യി.
കാ​ക്ക​നാ​ടു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മു​വാ​റ്റു​പു​ഴ-​കാ​ക്ക​നാ​ട്-​എ​റ​ണാ​കു​ളം റൂ​ട്ടി​ലോ​ടു​ന്ന ഗു​രു​ദേ​വ് ബ​സി​ന് പി​ന്നി​ൽ തൃ​പ്പു​ണി​ത്തു​റ​യി​ൽ​ നി​ന്നും കാ​ക്ക​നാ​ട് വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന ഗു​രു​കൃ​പ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പി​ന്നി​ൽ വ​ന്ന ന​ന്ദ​നം ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റും ഇ​ടി​ച്ച് ത​ക​ർ​ത്തു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. നാ​ലു​പേ​ർ കാ​ക്ക​നാ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
കാ​ക്ക​നാ​ട് സ്വ​ദേ​ശി എ​സ്. വി​നോ​ദ് (33) നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി കൃ​ഷ്ണ​പ്രി​യ (21), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ജ​ൽ​സ​ൺ ജോ​സ​ഫ് (27) പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി ലി​തി​യ (22),തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി ആ​മി​നു ഷെ​രീ​ഫ്(23) കൊ​ച്ചി സ്വ​ദേ​ശി​നി അ​മൃ​ത (29) കാ​ക്ക​നാ​ട് സ്വ​ദേ​ശി ജെ​ബി​സ് (30) കാ​ക്ക​നാ​ട് സ്വ​ദേ​ശി സു​നി​ൽ ഗൗ​ഡ് (50) നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി ജോ​യ​ൽ ദേ​വ​സ്യ ജോ​സ​ഫ് (26) ആ​ലു​വ അ​ശോ​ക​പു​രം സ്വ​ദേ​ശി റോ​ഷി​ൻ (24),ആ​ലു​വ സ്വ​ദേ​ശി സ​ബി​ൻ (33) തൃ​പ്പു​ണി​ത്തു​റ സ്വ​ദേ​ശി​നി ര​ശ്മി കൃ​ഷ്ണ (33) എ​ന്നി​വ​രെ സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല.