ജീ​വ​ന​ക്കാ​രു​ടെ സ​മ​രം; ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​യു​ന്നു
Tuesday, June 6, 2023 12:10 AM IST
കൊ​ച്ചി: ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​ഞ്ചു ദി​വ​സം പി​ന്നി​ട്ട​തോ​ടെ ജി​ല്ല​യി​ലെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റി. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​യി​ൽ കി​ട്ടു​ന്ന പ​രാ​തി​ക​ളി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ, ബ​ന്ധ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ പോ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ൽ, ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ, കോ​വി​ഡ് മൂ​ലം അ​നാ​ഥ​രാ​യ കു​ട്ടി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ൽ, കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ന​ൽ​കി​വ​ന്നി​രു​ന്ന സ്പോ​ൺ​സ​ർ​ഷി​പ്പ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.
വെ​ട്ടി​ക്കു​റ​ച്ച വേ​ത​നം പു​നഃ​സ്ഥാ​പി​ക്കു​ക, ക​രാ​ർ സ​മ​യ​ബ​ന്ധി​ത​മാ​യി പു​തു​ക്കി ന​ൽ​കു​ക, മൂ​ന്നു​വ​ർ​ഷ ക​രാ​ർ ന​ട​പ്പി​ലാ​ക്കു​ക, പ്ര​സ​വാ​വ​ധി അ​നു​വ​ദി​ക്കു​ക തുടങ്ങിയആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള ഐ​സി​പി​എ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സ​മ​രം. ഇതിന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലെ പ്ര​തി​ഷേ​ധം മു​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗ​ം എം.​പി. ആന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.