ന​ട​പ​ടിക്ര​മ​ങ്ങ​ളി​ൽ കു​രു​ങ്ങി പ​ദ്ധ​തി നീ​ളു​ന്നു
Thursday, June 8, 2023 1:01 AM IST
ആ​ലു​വ: ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കോ​ട​തി കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ആ​ലു​വ​യി​ൽ നി​ർ​മി​ക്കു​ന്ന അ​ഞ്ചു നി​ല കോ​ട​തി സ​മു​ച്ച​യ പ​ദ്ധ​തി ന​ട​പ​ടിക്ര​മ​ങ്ങ​ളി​ൽ കു​രു​ങ്ങി നീ​ളു​ന്നു. നി​ര​ന്ത​ര ആ​വ​ശ്യ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി 37.25 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട കെ​ട്ടി​ട​ത്തി​ലെ വാ​ട​ക​ക്ക​രാ​റും എ​ൻ​ഒ​സി​ക​ളു​മാ​ണ് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്.

ഇ​എ​സ്ഐ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ട​മാ​ണ് താ​ത്ക്കാ​ലി​ക കോ​ട​തി​യാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ വാ​ട​ക ക​രാ​ർ ആ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കി​യ​ത്. എ​ന്നാ​ൽ വ​ർ​ഷാ​വ​ർ​ഷം വാ​ട​ക പു​തു​ക്കി ന​ൽ​കു​ന്ന ക​രാ​ർ പ​ത്രം വേ​ണ​മെ​ന്നാ​ണ് ബി​എ​സ്എ​ൻ​എ​ൽ നി​ല​പാ​ട്. ഇ​താ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​ത്. ഇ​തു കൂ​ടാ​തെ നി​ല​വി​ലെ കോ​ട​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ സ​ബ് ജി​ല്ലാ ജ​യി​ൽ, സ​ബ് ട്ര​ഷ​റി എ​ന്നി​വ​യു​ടെ നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഈ ​ര​ണ്ട് കാ​ര്യ​ങ്ങ​ളി​ലും തീ​രു​മാ​ന​മാ​കാ​തെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കാ​നാ​കി​ല്ല.

നി​ല​വി​ൽ ആ​ലു​വ കോ​ട​തി​യി​ൽ ഒ​രു മു​ൻ​സി​ഫ് കോ​ട​തി, ര​ണ്ട് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു കൂ​ടാ​തെ സീ​ന​ത്ത് ജം​ഗ്ഷ​നി​ൽ താ​ത്ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ക്സോ കോ​ട​തി, ന​ഗ​ര​സ​ഭ​യു​ടെ മു​ന്നി​ലെ കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച കു​ടും​ബ​കോ​ട​തി എ​ന്നി​വ​യും പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. പ​ഴ​യ കെ​ട്ടി​ട​വും ക്വാ​ർ​ട്ടേ​ഴ്സും സ്ഥി​തി ചെ​യ്യു​ന്ന 85.593 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം ഉ​യ​രു​ക. മൊ​ത്തം 79172 ച​തു​ര​ശ്ര അ​ടി ആ​യി​രി​ക്കും പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ വി​സ്തീ​ർ​ണം. ഗ്രൗ​ണ്ട് ഫ്ലോ​ർ 3830.56 , പോ​ർ​ച്ച് ഏ​രി​യ 2119.72 , ഒ​ന്നാം നി​ല 11728.1 , ര​ണ്ടാം നി​ല 14483, മൂ​ന്നാം നി​ല 14332.3 , നാ​ലാം നി​ല 14612, അ​ഞ്ചാം നി​ല 14171, സ്റ്റെ​യ​ർ​കെ​യ്‌​സ് 2076.7, മെ​ഷി​ൻ റൂം 1818.4 ​ച​തു​ര​ശ്ര അ​ടി ഇ​ങ്ങ​നെ​യാ​ണ് പ​ദ്ധ​തി രൂ​പ​രേ​ഖ.