താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയയാൾ അറസ്റ്റിൽ
1336512
Monday, September 18, 2023 2:28 AM IST
പെരുമ്പാവൂർ: ഡോക്ടറെ കാണുന്നതിന് താലൂക്ക് ആശുപത്രിയിൽ എത്തിയ ശേഷം അതിക്രമം നടത്തിയയാൾ അറസ്റ്റിൽ.
ഇടുക്കി വണ്ടിപ്പെരിയാർ കരേടിക്കുടി എസ്റ്റേറ്റ് ലയത്തിൽ ലോറൻസിനെയാണ് (36) പെരുമ്പാവൂർ പോലീസ് അറസ്റ്റു ചെയ്തത്.
തലവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിൽ വന്ന ലോറൻസ് ഡോക്ടറോട് തട്ടിക്കയറുകയും തുടർന്ന് പുതിയ ഒപി മുറിയിലെ വെന്റിലേഷൻ ഗ്ലാസും ലൈറ്റും കസേരകളും നശിപ്പിക്കുകയുമായിരുന്നു. 17ന് പുലർച്ച മൂന്നരയോടെയാണ് സംഭവം.