പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു
1340074
Wednesday, October 4, 2023 5:42 AM IST
കോലഞ്ചേരി: റോഡിനു നടുവിൽ പൈപ്പ് പൊട്ടി കുടിവെളളം പാഴാകാൻ തുടങ്ങിയിട്ട് നാല് ദിവസമായി. വെള്ള കുത്തിയൊഴുകി റോഡ് താറുമാറായി. മഴ കനത്തതോടെ പൈപ്പ് പൊട്ടിയുണ്ടായ ചെറിയ കുഴി വലിയ ഗർത്തമായി മാറി. ഗർത്തത്തിന് ഇരുവശവും ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡാണ്.
കുഴിയറിയാതെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുന്നതും വെട്ടിച്ച് മാറ്റുന്നതും അപകടാവസ്ഥയുണ്ടാക്കുന്നു. മഴ കനക്കുന്നതിനു തൊട്ടു മുമ്പ് കരാറുകാരൻ കുഴിയടച്ചതാണ്. പൈപ്പ് ചോർച്ച അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.