വയോജന ദിനാചരണം
1340087
Wednesday, October 4, 2023 5:44 AM IST
കൊച്ചി : സിഎംഐ സഭയുടെ കിഴിലുള്ള സാമൂഹിക സേവന വകുപ്പായ സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷൻ (സേവ) കരിക്കാമുറി ചാവറ ഹാളിൽ വയോജനദിനാചരണം നടത്തി. കോർപറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽമീഡിയ താരവും സംരംഭകയുമായ മേരി ജോസഫ് മാമ്പിള്ളിയും കൊച്ചുമോനും മുഖ്യാതിഥികളായി.
ജനറൽ കൗൺസിലറും സേവ പ്രസിഡന്റുമായ ഫാ. പോൾസൺ പാലിയേക്കര അധ്യക്ഷത വഹിച്ചു. സേവ സെക്രട്ടറി ഫാ. മാത്യു കിരിയന്തൻ, ഫാ. അനിൽ ഫിലിപ്പ്, ജോൺസൺ സി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. വയോജന സംഘടനയായ പ്രണാമം അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.