വ​രാ​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ വ​രാ​പ്പു​ഴ സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും അ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി.

മു​ട്ടി​ന​കം തോ​ൽ​ക്കു​ടി​യി​ൽ സു​രേ​ഷി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക്ക​ളാ​യ വ​രാ​പ്പു​ഴ എ​ച്ച്ഐ​ബി​എ​ച്ച് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ടി.​എ​സ്. കാ​ർ​ത്തി​ക്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ടി.​എ​സ്. കാ​ശി​നാ​ഥ് എ​ന്നി​വ​രാ​ണു ബാ​ഗ് ഉ​ട​മ​യ്ക്ക് എ​ത്തി​ച്ചു ന​ൽ​കി​യ​ത്.

മു​ട്ടി​ന​കം സ്വ​ദേ​ശി​യു​ടെ ബാ​ഗാ​ണ് സ്കൂ​ട്ട​ർ യാ​ത്ര​യ്ക്കി​ടെ ക​ള​ഞ്ഞു പോ​യ​ത്. 14000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പ​രി​ശോ​ധി​ച്ചാ​ണ് ഇ​വ​ർ ഉ​ട​മ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​രു വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി കൊ​ടി​യ​ന്ത​റ ഇ​രു​വ​ർ​ക്കും ഉ​പ​ഹാ​രം ന​ൽ​കി.