സംഘഗാന മത്സരം
1375233
Saturday, December 2, 2023 2:24 AM IST
കോതമംഗലം : മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സപ്തതിയാഘോഷത്തിന്റെ ഭാഗമായി ഓൾ കേരളാ ഇന്റർ സ്കൂൾ കൾച്ചറൽ ഫെസ്റ്റിന്റെ മൂന്നാം ദിവസം നടന്ന സംഘഗാന മത്സരത്തിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ജിഎച്ച്എസ്എസ് ജേതാക്കളായി.
50,000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നേടി. കൊച്ചി ടോക് എച്ച് പബ്ലിക് സ്കൂൾ, കോതമംഗലം വിമലഗിരി പബ്ലിക് സ്കൂൾ എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 30,000, 10,000 രൂപയുംസർട്ടിഫിക്കറ്റും വീതം നേടി.
എംഎ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ്, അടിമാലി മാർ ബസേലിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. ബെന്നി അലക്സാണ്ടർ, എംഎ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു.