പ്രത്യാശ ഭവന്റെ രജതജൂബിലിയാഘോഷ സമാപനവും കെട്ടിടത്തിന്റെ കൂദാശയും ഇന്ന്
1375388
Sunday, December 3, 2023 2:24 AM IST
കിഴക്കമ്പലം: തെരുവിൽ അലയുന്നവരുടെ അഭയ കേന്ദ്രമായ മലയിടംതുരുത്ത് പ്രത്യാശ ഭവന്റെ രജതജൂബിലിയാഘോഷങ്ങളുടെ സമാപനവും പുതിയ കെട്ടിടത്തിന്റെ കൂദാശയും ഇന്ന് വൈകിട്ട് 3.30ന് നടക്കുമെന്ന് സ്ഥാപക ഡയറക്ടർ ഡീക്കൻ വർഗീസ്കുട്ടി പുറമഠം പത്രസമ്മേളനത്തിൽ അറിയിച്ചു. 1996ൽ പ്രവർത്തനമാരംഭിച്ച പ്രത്യാശ ഭവനിൽ ഇന്ന് 60 അന്തേവാസികളുണ്ട്.
സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സുമനസുകളുടെ സഹായത്തോടെ മൂന്നരക്കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ കൂദാശ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്തയും ചേർന്ന് നിർവഹിക്കും. തുടർന്ന് നാലിന് പൊതുസമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. പ്രത്യാശ ഭവനിലെ മുൻകാല പ്രവർത്തകരെ പി.വി. ശ്രീനിജിൻ എംഎൽഎ ആദരിക്കും.